Latest NewsIndia

രക്തസാക്ഷ്യം വരിച്ച ധീരസെെനികരുടെ  591 ഓളം ടാറ്റൂ സ്വന്തം പുറത്ത് പതിച്ച് ഒരു ഫാഷന്‍ ഡിസെെനര്‍  –  അഭിഷേക് പറയുന്നു – “ആ സ്നേഹത്തെ കുറിച്ച് “

അ ഭിഷേക് ഗൗതം എന്ന 30 കാരനായ ചെറുപ്പക്കാരന്‍ സ്വന്തം പുറത്ത് ഒരിക്കലും മാഞ്ഞ് പോകാത്ത വിധം 591 ടാറ്റുകളാണ് പതിച്ചിരിക്കുന്നത്. ടാറ്റൂ വേറെയാരുടേയുമല്ല കാര്‍ഗിലില്‍ രക്തസാക്ഷിത്വം വരിച്ച ധീര സെെനികരുടേയാണ്, വീര യോദ്ധാക്കളുടേയാണ്.

മാത്രമല്ല അതില്‍ 32 ഓളം വരുന്ന ടാറ്റൂസ് ഗാന്ധിജിയും ഭഗത് സിങുമടക്കമുളള ഇന്ത്യന്‍ സ്വതന്ത്യ സമരത്തില്‍ പങ്കെടുത്ത സമരസേനാനികളുടേയുമാണ്. ഇത്രയും ടാറ്റൂ തന്‍റെ പുറത്ത് വരയ്ക്കാന്‍ 8 ദിവസത്തോളം എടുത്തതായി അഭിഷേക് പറയുന്നു.

ഈ ജൂണ്‍ മുതല്‍ ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച സെെനികരുടെ കുടുംബത്തെ കാണാനായി സ്വന്തം മോട്ടോര്‍ സെെക്കിളില്‍ ഒരു യാത്രക്ക് കൂടി തീരുമാനിച്ചിരിക്കുകയാണ് ഗൗതം . ജൂലെെ 24, 26 തിയതികളില്‍ ഗൗതം സാധാരണയായി 15000 കിലോമീറ്ററോളം ബെെക്കില്‍ യാത്ര തിരിക്കാറുണ്ട്. അത് വേറെ എങ്ങോട്ടുമല്ല കാര്‍ഗിലിലിലെ ഡ്രാസിലേക്കാണ്.അന്നാണല്ലോ കാര്‍ഗില്‍ യുദ്ധം നടന്ന ഓര്‍മ്മദിനം.

ഗൗതത്തിന്‍റെ ഈ സെനികരോടുളള ഇഷ്ടം തുടങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട് . 2017 ല്‍ ലഡാക്ക് സന്ദര്‍ശന വേളയില്‍ അപകടത്തില്‍ പെട്ട തന്‍റെ സുഹൃത്തിനെ രക്ഷിച്ചത് സെെനികരാണ് . അന്നു മുതല്‍ മനസില്‍ തോന്നിയതാണ് സെെ     നികര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന്. അങ്ങനെയാണ് എന്‍റെ പുറത്ത് ടാറ്റുവായി മഷി പുരണ്ടെതെന്ന് ഗൗതം പറയുന്നു.

പുല്‍വാമയിലെ ഭീകാരക്രമണത്തിലും ഗൗതം പ്രതികരിച്ചു. ഇനിക്ക് അറിയാം ഒത്തിരി പേര്‍ ഭീകാരക്രമണത്തിന് തിരിച്ചടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാല്‍ യുദ്ധമെന്നത് ഒരു ഒന്നിനും ഒരു പരിഹാരമല്ല. കാരണം വീണ്ടും അത്തരത്തിലൊരു സാഹചര്യമുണ്ടായാല്‍ വീണ്ടും നിരവധി ജീവനുകള്‍ നമുക്ക് നഷ്ടപ്പെടും. അതുകൊണ്ട് എല്ലാം മറക്കാം അതുമാത്രമേ ചെയ്യാന്‍ സാധിക്കൂ. പക്ഷേ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബം ആ വേദനയെ അതിജീവിക്കേണ്ടതുണ്ട്.

അഭിഷേക് ഗൗതം എന്ന ചെറുപ്പക്കാരന്‍ ധീര സെെനികരുടെ ടാറ്റൂ വരച്ചുകൂട്ടിയത് ഗൗതത്തിന്‍റെ സ്വന്തം ശരീരത്തില്‍ മാത്രമല്ല. ടാറ്റൂ പോലെ ഒരിക്കലും മായാതെ അവന്‍റെ മനസില്‍ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button