കൊച്ചി: ഹർത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പിടിയിലായത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ ജെ തോമസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. എറണാകുളം സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Post Your Comments