Latest NewsKerala

ഹർത്താൽ: ബസിന്‍റെ ചില്ല് തകർത്ത നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

കൊച്ചി: ഹർത്താലിനിടെ സ്വകാര്യ ബസിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ പിടിയിലായത്. നാല്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ ജെ തോമസ് എന്നിവരെയാണ് റിമാൻഡ്​ ചെയ്​തത്​.​ പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. എറണാകുളം സെക്കന്‍റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ പ്രതികളെ റിമാൻഡ് ചെയ്തത്​. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button