ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദമാണെന്ന് എല്ലാവര്‍ക്കുമറിയാം. നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ലൈംഗികപ്രശ്‌നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് യോഗാഭ്യാസം. ശരീരത്തില്‍ അുഭവപ്പെടുന്ന വ്യത്യസ്ത അസ്വസ്ഥതകള്‍ക്ക് വിവിധ യോഗാസനങ്ങള്‍ ഏറെ ഗുണം ചെയ്യും.
എല്ലാവര്‍ക്കുമറിയാം. നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ലൈംഗികപ്രശ്‌നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് യോഗാഭ്യാസം. ശരീരത്തില്‍ അുഭവപ്പെടുന്ന വ്യത്യസ്ത അസ്വസ്ഥതകള്‍ക്ക് വിവിധ യോഗാസനങ്ങള്‍ ഏറെ ഗുണം ചെയ്യും.
ശരീരവടിവ് ഉണ്ടാകാന്‍ അത്യാവശ്യം ചെയ്യേണ്ട ആസനമാണ് ത്രികോണാസനം. അരക്കെട്ട് ഇതുവഴി ഒതുക്കമുള്ളതാകുന്നു. ഇടുപ്പിന്റെ ഇരു വശത്തുമുള്ള കൊഴുപ്പ് കുറച്ചു ശരീരം ആകൃതിയിലാക്കുന്നു.നെഞ്ചിന്റെ ബലവും വ്യാപ്തിയും കൂടുന്നു. നെഞ്ചിനിരുവശത്തുമുള്ള പേശികള്‍ക്ക് ശക്തി കൂട്ടുന്നു. ദഹനം വര്‍ധിക്കാനും ആസ്തമ ശമിക്കാനും ത്രികോണാസനം സഹായിക്കും.
ചെയ്യേണ്ട വിധം
നിവര്‍ന്നു നിന്ന് കാലുകള്‍ രണ്ടടി അകറ്റിവക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം സാവധാനം വിട്ടുകൊണ്ട് ശരീരം മുന്നോട്ടോ പിന്നോട്ടോ വളയാതെ നേരെ വലതു വശത്തേക്ക് വളയ്ക്കുക. ഒപ്പം ഇടതു കൈയും നിവര്‍ത്തി തലയ്ക്കു മീതെ കൊണ്ടുവരിക. വലതു കൈ വലത്തെ ഉപ്പൂറ്റിയില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. പിന്നീട് ശ്വാസം എടുത്തുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുക. ഇത് നേരെ വിപരീത ദിശയിലേക്കും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ മുന്നോട്ടോ പിന്നോട്ടോ വളയാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. സാവധാനം മാത്രമേ പൂര്‍ണ്ണാവസ്ഥയിലേക്ക് എത്താവൂ.
Post Your Comments