ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തില്‍ ഇന്റലിജന്‍സിന് അനാസ്ഥ സംഭവിച്ചതായി ആരോപണം. ഭീകരാക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദിനെ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 6 തവണ കസ്റ്റഡിയിലെടുത്തുിട്ടും വെറുതേ വിടുകയായിരുന്നുവെന്ന റിപ്പോര്‍ട്ടിനെതിരെയാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്. ഓരോ തവണയും കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് ആദിലിനെ വിട്ടയച്ചത്.
ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നും കല്ലേറ് നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്
2016 സെപ്റ്റംബറിനും 2018 മാര്‍ച്ചിനുന ഇടയിലാണ് ആദിലിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരും പുല്‍വാമ പോാലീസ് വൃത്തങ്ങളും ഇത് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു ഘട്ടത്തിലും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇന്റലിജന്‍സിന്റെ അനാസ്ഥയെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയാരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.
2016 മുതലേ ലഷ്‌കറിനു വേണ്ടി ആദില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കശ്മീരില്‍ നുഴഞ്ഞു കയറ്റം നടത്തുന്ന ലഷ്‌കര്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കിയിരുന്നതും ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നതും ആദില്‍ ആയിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ക്കും സംഘടനയില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കളേയും തമ്മിലുള്ള ഇടനിലക്കാരനായും ആദില്‍ പ്രവര്‍ത്തിച്ചെന്ന് പുല്‍വാലയിലെ പോലീസ് ഓഫീസര്‍ പറയുന്നു.
Post Your Comments