Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി വിപണി നഷ്ടത്തിൽ. സെന്‍സെക്‌സ് 310.51 പോയിന്റ് താഴ്ന്നു 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്‌ഇയിലെ 881 കമ്പനികൾ നേട്ടം കൈവരിച്ചപ്പോൾ 1667 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. എഫ്‌എംസിജി, ഐടി, ലോഹം, ഫാര്‍മ, വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങി മിക്ക സെക്ടറുകളും നഷ്ടം നേരിട്ടു.

ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ടിസിഎസ്, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ഐടിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button