Latest NewsIndia

പാകിസ്ഥാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് വിലക്ക്: അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും നടപടി നേരിടേണ്ടി വരുമെന്ന് എ.ഐ.സി.ഡബ്ലൂ.എ

ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു

മുംബൈ: പാകിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.  പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എ.ഐ.സി.ഡബ്ലൂ.എയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.

അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരുമെന്നും എ.ഐ.സി.ഡബ്ലൂ.എ പത്രക്കുറുപ്പില്‍ വ്യക്തമാക്കി.

നേരത്തേ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാക് താരങ്ങളെ വെച്ച് ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകള്‍ പ്രതിസന്ധിയിലായി. ഒടുവില്‍ അനേകം പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button