കോല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സെെനികര്‍ക്കെതിരെയുണ്ടായ ഭീകരാക്രമണം സംശയപരമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭീകരാക്രണത്തിന് തടയിടാന്‍ കേന്ദ്രം ഒരു തരത്തിലുളള നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായ ഭീകരാക്രമത്തില്‍ തനിക്ക് സംശയമുണ്ടെന്നും എന്തുകൊണ്ടാണ് പാക്കിസ്ഥാനെ വരുതിയില്‍ നിര്‍ത്താന്‍ നാലഞ്ച് വര്‍ഷമായി കേന്ദ്രം ശ്രമിക്കാത്തതെന്നും പാക്കിസ്ഥാനെതിരെ വേണ്ട നടപടി സ്വീകരിക്കാതെന്നുമാണ് മമത ചോദിക്കുന്നത്.
കഴിഞ്ഞ 5 വര്‍ഷമായി താന്‍ മൗനം പാലിച്ചിരുന്നു എന്നാല്‍ ഈ സാഹചര്യത്തില്‍ തുറന്ന് സംസാരിക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നുവെന്ന് അറിയിച്ചാണ് മമത ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശമമെയ്തത്.
നരേന്ദ്ര മോദിക്കെെതിരേയും ബിജെപി അധ്യക്ഷനെതിരേയും മമത തുറന്നടിച്ചു. കൂടാതെ കാശ്മീരില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശവും വെക്കുകയുണ്ടായി. മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അത് സത്യമല്ല. ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ . കാഷ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവര്‍ മുന്നോട്ട് വെച്ചു.
Post Your Comments