കൊല്‍ക്കത്ത: പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഭടന്‍ പത്മാ നദിയില്‍ മുങ്ങി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലാണ് സംഭവം. പദ്മ നദിയിലൂടെ ഒരു സംഘം അനധികൃതമായി ബംഗ്ലാദേശിലേക്ക് കടത്തുന്നത് തടയുന്നതിനെടെയാണ് ബിഎസ്എഫ് ഭടനായ ദേബാശിസ് റോയ് മരിച്ചത്.
വ്യാഴാഴ്ച രാത്രി നടത്തിയ പട്രോളിംഗിനിടെയാണ് ഒരു സംഘം പശുക്കളെ കടത്തുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിടെ പശുക്കടത്തുകാരെ പിടികൂടാന്‍ ശ്രമിച്ച ദേബാശിസ് റോയ് പദ്മ നദിയില്‍ മുങ്ങി മരിക്കുകയായിരുന്നു. നദിയുടെ അടിയില്‍ കുമിഞ്ഞു കൂടിയ ചെളിയില്‍ ദേബാശിസ് കുടുങ്ങിയതോടെ അദ്ദേഹത്തിന് ഉയര്‍ന്നു വരാന്‍ അദ്ദേഹത്തിന് സാധിക്കാതായതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം പശുക്കടത്തുക്കാരുടെ കൈവശം വടികളും, അറ്റം കൂര്‍ത്ത ചില ആയുധങ്ങളുമുണ്ടായിരുന്നതായി ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തില്‍ 12 പേരെ ബിഎസ്എഫ് പിടികൂടി. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശിയാണ്. തുടര്‍ന്ന് കടത്താന്‍ ശ്രമിച്ച 74 പശുക്കളേയും പ്രതികളേയും ബിഎസ്എഫ് പോലീസിന് കൈമാറി.
Post Your Comments