Latest NewsNattuvartha

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍

മുള്ളേരിയ: 5ാം ക്ലാസുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ാറഡുക്ക പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ കാറഡുക്ക പതിമൂന്നാം മൈലിലെ ഷെയ്ക്ക് അബ്ദുല്‍ കരീമാണ് അറസ്റ്റിലായത്. സ്‌കൂളിലേക്കു പോകുന്നതിനിടെ കാറിലെത്തിയ അബ്ദുല്‍ കരീം കുട്ടിയെ കാറിലേക്ക് വിളിച്ചു കയറ്റി. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായതിനാല്‍ കുട്ടി കാറില്‍ കയറി. കുറച്ച് ദൂരം മുന്നോട്ടുപോയ ശേഷം കാര്‍ നിര്‍ത്തി അതില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ സമീപത്തെ വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button