KeralaLatest News

സിബിഐക്ക് കെെമാറൂ  –  കാസര്‍കോഡ് കൊലപാതക്കേസ് ;  പിണറായിയെ വെല്ലുവിളിച്ച്  – സുധാകരന്‍

കല്യോട്ട്:  കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. കേരള പൊലീസ് അന്വേഷണം ഒരിക്കലും ഗൂഡാലോചനയില്‍ എത്തില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു.

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു ,

സിപിഎമ്മിന് ആയുധം താഴെ വയ്ക്കാന്‍ പറ്റില്ലെന്നും താലിബാന്‍ പോലും ല‍ജ്ജിക്കുന്ന ക്രൂരതയാണ് കാസര്‍കോട് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button