KeralaNews

കാസര്‍കോട് 27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

 

കാസര്‍കോട്: ലോകസഭാ മണ്ഡലത്തില്‍ 27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുക വഴി സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നായി കാസര്‍കോട് മാറി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പി കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസനനിധി അവലോകന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എംപി നിര്‍ദേശിച്ച 497 പദ്ധതികളില്‍ 415 പ്രവര്‍ത്തികള്‍ക്ക് ഇതിനകം അനുമതി നല്‍കിയതായും 295 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും 120 പ്രവര്‍ത്തികളുടെ നിര്‍വഹണം നടന്നു വരുന്നതായും യോഗം വിലയിരുത്തി.

ഇതില്‍ 4.45 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പട്ടികജാതി/പട്ടികവര്‍ഗ മേഖലകളില്‍ അനുവദിച്ചതായും അറിയിച്ചു. ഇതുവരെ 20.77 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
ജില്ലയില്‍ 95- ഓളം റോഡുകളും അനുബന്ധ പ്രവൃത്തികളും സ്‌കൂളുകള്‍ക്കും വായനശാലകള്‍ക്കുമായി 36 ഓളം കെട്ടിട നിര്‍മ്മാണ പ്രവൃത്തികളും, 27 സ്‌കൂളുകള്‍ക്ക് വാഹനവും, 88 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ റോഡുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ 50 പദ്ധതികള്‍ക്കും ഭിന്നശേഷികാര്‍ക്കായി ഏഴു പദ്ധതികള്‍ക്കും മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയ്ക്കും ഭരണാനുമതി നല്‍കി. അനുവദനീയമായ തുകയ്ക്കനുസരിച്ച് എംപി നിര്‍ദേശിച്ച മുഴുവന്‍ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയതായി അസി. ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button