Latest NewsKerala

കാസര്‍കോട് ഇരട്ടക്കൊലപാതകം ; അന്വേഷണ സംഘത്തെ നിയമിച്ചു

കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു.

കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു. ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ച ശരത് ലാലും കൃപേഷും. ശരത്ത് ലാല്‍ ജവഹര്‍ ബാലജനവേദി മണ്ഡലം പ്രസിഡന്റുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button