പാലക്കാട്: ആറ് കിലോ കഞ്ചാവുമായി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍ . ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ കൊണ്ടുവരികയായിരുന്നു ആറ് കിലോ കഞ്ചാവ് പിടികൂടിയത്.
ആന്ധ്രാപ്രദേശില്‍ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങോം സ്വദേശി ഷബീര്‍ ആണ് പിടിയിലായത്. പരിശോധനക്കിടെ ആര്‍പിഎഫിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പിടികൂടിയ കഞ്ചാവിന് ഏകദേശം ആറ് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Post Your Comments