Latest NewsKerala

മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ : മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു.ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര സ്വദേശി സച്ചിൻ(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ ആക്രമിക്കുകയായിരുന്നു.

മകളുടെ മുന്നിൽ വച്ചാണ് സോളമൻ(40) സച്ചിനെ കുത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button