![Arrest](/wp-content/uploads/2019/01/arrest-1.jpg)
ബോംബെ ഹൈകോടതിയില്‍ നിന്നും റിട്ടയര്‍ ആയ ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ വേലക്കാരി അറസ്റ്റില്‍. 1 .5 ലക്ഷം രൂപയുമായി കടന്ന ലീന മോര്‍ ലക്ഷ്മണാണ് ഖര്‍ പോലീസിന്റെ പിടിയിലായത്.
സാന്ത ക്രൂസ് നിവാസിയാണ് 48 വയസുകാരിയായ ഇവര്‍. ജഡ്ജിയും കുടുംബവും പുറത്തുപോയപ്പോഴാണ് കാശുമായി ഇവര്‍ കടന്നത്. പല സ്ഥലങ്ങളിലും വീട്ടുവേല ചെയ്യുന്ന ഇവര്‍ ആറ് മാസം മുന്‍പാണ് ജഡ്ജിയുടെ വീട്ടില്‍ എത്തുന്നത്. രാവിലെ 8 മുതല്‍ 9 വരെ ജോലി ചെയുന്ന ഇവര്‍ക്കു മണിക്കൂറാടിസ്ഥാനത്തിലാണ് ശമ്പളം.
വ്യാഴാച ജഡ്ജിയും കുടുമ്പവും ഭോപ്പാലില്‍ ഒരു ക്ളാസില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവര്‍ വീട്ടില്‍ കടന്നു മൂന്ന് അലമാരിയില്‍ നിന്നുമായി 1 .5 ലക്ഷം രൂപ കവര്‍ന്നത്. മോഷണ കുറ്റം നിഷേധിച്ചെങ്കിലും ലീനിക്കെതിരെ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments