KeralaLatest News

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത്; പ്രതികരിച്ചതിന് നന്ദിയെന്ന് സോഷ്യൽ മീഡിയ

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത് ഇട്ട പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയം. ‘രാഷ്ട്രീയ വിയോജിപ്പുകൾക്കും അഭിപ്രായഭേദങ്ങൾക്കും ഇടം നൽകുന്നതാണ് ജനാധിപത്യമര്യാദ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു രാഷ്ട്രീയകക്ഷിക്കും അഭിലഷണീയമല്ല. അപ്രകാരം ചെയ്യുമ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ബൗദ്ധികമായ ആത്മഹത്യ തന്നെയാണ് നടക്കുന്നത്. അപ്പുറത്തും ഇപ്പുറത്തുമുള്ള കൊലപാതകങ്ങളുടെ കണക്കു വെച്ച് ന്യായീകരിക്കാൻ ഈ വഴി വരരുത്.” എൻ കൂട്ടരും പാണ്ഡവരും എന്തു ചെയ്തതു സഞ്ജയാ ?” എന്ന ആകാംക്ഷ തൽക്കാലമില്ല. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ’ എന്നായിരുന്നു ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്.

ഇടതുപക്ഷത്തോട് അനുഭാവം വച്ചുപുലർത്തുന്ന ദീപ നിശാന്ത് ഈ വിഷയത്തിൽ പ്രതികരിച്ചതിന് നന്ദി പറയുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും ഈ പോസ്റ്റിന് കീഴിൽ വരുന്നത്. ഇക്കൂട്ടത്തിൽ ഒരാൾക്ക് ദീപ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്കാരം’ എന്ന് കമന്റിട്ട വ്യക്തിയോട് ‘ഇറങ്ങിപ്പോടോ ഇവിടുന്ന്’ എന്നാണ് ദീപ മറുപടി നൽകിയത്. ഇതിന് പിന്നാലെ മറുപടി കമന്റുകളുടെ ഒഴുക്കായിരുന്നു. ‘ഇറങ്ങിപ്പോടോ ഇവിടുന്ന്’ എന്നായിരുന്നില്ല ‘ഇറങ്ങി പോകടാ’ എന്നായിരുന്നു കൊടുക്കേണ്ട മറുപടിയെന്നും കമന്റുകൾ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button