KeralaLatest NewsVideos

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ ബുള്ളറ്റ് യാത്രക്കാരൻ : വീഡിയോ

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ പോകുന്ന ബുള്ളറ്റ് യാത്രക്കാരന്റെ വീഡിയോ അതി രോഷത്തോടെ പങ്കുവെച്ച് സോഷ്യൽ മീഡിയ. ആംബുലൻസ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും ഇയാൾ സൈഡ് കൊടുക്കാൻ തയ്യാറാകാതെ മുന്നോട്ടു തന്നെ പോകുന്നത് വിഡിയോയിൽ കാണാം. ആംബുലൻസിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.

https://www.facebook.com/MalayalamWhatsappStatusVideos/videos/247541109517252/

കെഎസ്ആർടിസി ബസുകളടക്കം ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുമ്പോഴും ആ സൈഡിലൂടെ മുന്നോട്ടുപോകാൻ തന്നെയായിരുന്നു ബുള്ളറ്റ് യാത്രക്കാരന്റെ ശ്രമം. അത്യാസന്ന നിലയിൽ ആംബുലൻസിനുള്ളിൽ കിടക്കുന്ന രോഗിയെയും വിഡിയോയിൽ കാണാൻ സാധിക്കുന്നു. വീഡിയോ വൈറലായതോടെ ആംബുലൻസിന് പോകാൻ വഴി കൊടുക്കാതെ പാഞ്ഞ ബുള്ളറ്റ് യാത്രക്കാരനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button