Latest NewsKeralaIndia

പ്രളയശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധന,ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 2283.29 കോടി

66,000 കുടുംബങ്ങളാണ് പ്രളയശേഷം ജോലിക്കായി പുതുതായി തൊഴില്‍കാര്‍ഡ് എടുത്തത്.

തിരുവനന്തപുരം: കേരളം നേരിട്ട വന്‍ പ്രളയത്തിന് ശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ദിനങ്ങളുടെ എണ്ണം സംസ്ഥാനത്ത് ജൂലായ്‌വരെ രണ്ടുകോടിയായിരുന്നെങ്കില്‍ പ്രളയശേഷം അഞ്ചുകോടിയോളമായെന്ന് പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 66,000 കുടുംബങ്ങളാണ് പ്രളയശേഷം ജോലിക്കായി പുതുതായി തൊഴില്‍കാര്‍ഡ് എടുത്തത്.പദ്ധതി ആശ്രയമായെങ്കിലും വേതനം വൈകുന്നതിനാല്‍ തൊഴിലാളികള്‍ നിരാശരാണ്.

271 രൂപയാണ് ദിവസക്കൂലി നല്‍കുന്നത്. തൊഴില്‍ദിനങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട കൂലിക്കുടിശ്ശിക കുത്തനെ ഉയര്‍ന്നു. 830 കോടി രൂപയാണ് ഇപ്പോള്‍ കുടിശ്ശിക. തൊവിലാളികളില്‍ത്തന്നെ മൂന്നുമാസമായി വേതനം കിട്ടാത്തവരുമുണ്ട്. ജീവിതോപാധികള്‍ നഷ്ടപ്പെട്ടവരും മറ്റ് തൊഴിലുകള്‍ കിട്ടാത്തവരും ഇപ്പോള്‍ ആശ്രയിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയെയാണ്. പദ്ധതിയിലെ ചിലവും തൊഴില്‍ദിനങ്ങളുടെ എണ്ണവും ഇപ്പോള്‍ റെക്കാര്‍ഡിലാണ്.

ഈ വര്‍ഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ 2283.29 കോടി രൂപ അനുവദിച്ചു. സംസ്ഥാനവിഹിതം ഉള്‍പ്പെടെ 23,74.25 കോടി രൂപ കേരളം ചെലവിട്ടു.1.82 ലക്ഷം കുടുംബങ്ങള്‍ക്ക് നൂറുദിവസം തൊഴില്‍ നല്‍കാനായി. ഒരു കുടുംബത്തിന് തൊഴില്‍ കിട്ടുന്ന ദിവസങ്ങള്‍ ശരാശരി 55 ആയി ഉയര്‍ന്നു. പദ്ധതിയുടെ തൊഴില്‍ ബജറ്റ് പ്രകാരം ഈ വര്‍ഷം കേരളത്തിന് 5.5 കോടി തൊഴില്‍ദിനങ്ങളാണ് പരിഗണിച്ചിരുന്നത്.

എന്നാല്‍, പ്രളയശേഷം കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കാനായി ഇത് 11.9 കോടിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതില്‍ ഏഴുകോടി ദിനങ്ങള്‍ കേന്ദ്രം അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button