Latest NewsNewsIndia

കേന്ദ്ര സർവീസിൽ 5369 ഒഴിവുകൾ: എസ്എ​സ്എ​ൽസി, പ്ല​സ് ടു പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം – വിശദവിവരങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ആണ് റിക്രൂട്ട്മെ​ന്റ് ന​ട​ത്തു​ന്നത്. 2023 മാർച്ച് 27 ആണ് അവസാന തീയതി.

ആകെ 5369 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഡ്രൈ​വ​ർ, ഇ​ൻ​സ്​​പെ​ക്ട​ർ, എ​ൻ​ജി​നീ​യ​ർ, ക​ൺ​സ​ർ​വേ​ഷ​ൻ അ​സി​സ്റ്റ​ന്റ്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, അ​റ്റ​ൻ​ഡ​ർ, സെ​ക്ഷ​ൻ ഓഫി​സ​ർ, സൂ​പ്ര​ണ്ട്, സ്റ്റോ​ർ കീ​പ്പ​ർ, ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ, പ്രൂ​ഫ് റീ​ഡ​ർ, ഫാ​ർ​മ​സി​സ്റ്റ്, ന​ഴ്സി​ങ് ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ 549 ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.ssc.nic.in ൽ ലഭിക്കും. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളും യോ​ഗ്യ​ത​യും തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി, വി​മു​ക്ത​ഭ​ട​ന്മാ​ർ, വ​നി​ത​ക​ൾ എന്നി​വ​ർ​ക്ക് ഫീ​സി​ല്ല. തി​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ജൂ​ൺ/​ജൂ​ലൈ​യി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button