കോഴിക്കോട്: ക്ലാര്‍ക്കുമാര്‍ക്ക് പറ്റിയ പിഴവില്‍ 25 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നഷ്ടമായി. അര്‍ഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതില്‍ പറ്റിയ പിഴവാണ് ഇവരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയത്. കണ്ണൂര്‍ റെയിഞ്ച് ഐ.ജി. ഓഫീസിലെയും കോഴിക്കോട് സിറ്റിപോലീസ് ചീഫിന്റെ ഓഫീസിലെയും ക്ലാര്ക്കുമാര്ക്കാണ് വീഴ്ചയുണ്ടായത്. വയനാട് എട്ടുപേരും കണ്ണൂരില്‍ രണ്ടുപേരും കോഴിക്കോട് നഗരത്തില്‍ 15 പേരും ഉള്‍പ്പെടെ 25 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കാണ് എ.എസ്.ഐ.മാരായി പ്രൊമോഷന് കിട്ടാനുള്ള അവസരം നഷ്ടമായത്്.
1984 ബാച്ചില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കുപോലും ഇത്തരത്തില്‍ സ്ഥാനക്കയറ്റം നഷ്ടമായി. കണ്ണൂര്‍ റെയിഞ്ച് ഐ.ജി. ഓഫീസിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള പട്ടിക അയയ്ക്കുമ്പോഴാണ് തെറ്റുപറ്റിയത്. 1993 ബാച്ചിലുള്ളവര്ക്കുപോലും ഡിസംബര്‍ 31-ന് കണ്ണൂര്‍ റെയിഞ്ച് ഐ.ജി. ഓഫീസില്‍ നടന്ന ഡിസ്ട്രിക്ട് പ്രൊമോഷന് ബോര്‍ഡ് (ഡി.പി.ബി.) യോഗത്തില്‍ സ്ഥാനക്കയറ്റം നല്കി. ഇവരില്‍ 137 പേരാണ് എസ്.ഐ.മാരും എ.എസ്.ഐ.മാരുമായത്.
Post Your Comments