റാസല്‍ഖൈമ: യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം. പിഴ അടയ്ക്കുന്ന കാലാവധിയ്ക്ക് അനുസരിച്ച് നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നതാണ് രീതി. പിഴ ലഭിച്ച് 50 ദിവസത്തിനകം പണമടച്ചാല്‍ പകുതി തുക ഇളവ് നല്‍കും. 80 ദിവസത്തിനകമാണ് പണമടയ്ക്കുന്നതെങ്കില്‍ 30 ശതമാനം ഇളവും ലഭിക്കും. ഇതുവരെ 1,90,000 ഡ്രൈവര്‍മാരാണ് ഈ പദ്ധതി പ്രകാരം ഇളവ് നേടിയത്. ആറ് ലക്ഷത്തോളം പിഴകളിന്മേല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ദൈനംദിന റോഡപകടങ്ങളുടെ എണ്ണം 120ല്‍ നിന്ന് 40ആയി കുറഞ്ഞിട്ടുണ്ടെന്നും റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്റര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും ഡ്രൈവര്‍മാരെ ജാഗരൂഗരാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Post Your Comments