കൊച്ചി: ബിജെപിയുമായി ബിഡിജെഎസിന് ഭിന്നതയില്ല ഇല്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി . ബിജെപിയുമായി സീറ്റ് ധാരണയില്‍ എത്തിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുമായുളള ചര്‍ച്ചയിലാണ് തീരുമാനം. സീറ്റുകള്‍ ഏതൊക്കെയാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന് ബിഡിജെഎസ് സംസ്ഥാനസമിതി യോഗം തീരുമാനിക്കും. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം എസ്എന്‍ഡിപി യോഗത്തിന്റെതാണെന്നും ബിഡിജെഎസിന്റെതല്ലെന്നും തുഷാര്‍ പറഞ്ഞു. പിഎസ് ശ്രീധരന്‍പിള്ള, പികെ കൃഷ്ണദാസ്, സുഭാഷ് വാസു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചാലക്കുടി, ആറ്റിങ്ങല്‍, എറണാകുളം, പാലക്കാട് എന്നീ ആറ് സീറ്റുകളാണ ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഇതില്‍ ആറ്റിങ്ങള്‍ ഒഴികെയുള്ള സീറ്റുകളില്‍ ഏകദേശ ധാരണയായി.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഈ കാര്യത്തില്‍ തുഷാറോ, ബിഡിജെഎസോ തീരുമാനമെടുത്തിട്ടില്ല. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകരുതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്
Post Your Comments