IndiaNews

കാശ്മീരികള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണം: സിപിഐ എം

 

ഡല്‍ഹി: കാശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. ഡെറാഡൂണില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ബജ്രംഗ്ദള്‍- വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. മറ്റു സ്ഥലങ്ങളിലും കാശ്മീരി വിദ്യാര്‍ത്ഥികളെയും കച്ചവടക്കാരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു. കാശ്മീരുകാരെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മുവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് ദു:ഖവും രോഷവും സ്വാഭാവികമാണ്. എന്നാല്‍ നിരപരാധികളായ കാശ്മീരുകാരെ ലക്ഷ്യം വെയ്ക്കാന്‍ ഈ അവസരം ഉപയോഗിക്കരുത്. അവരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളണം. ആക്രമണത്തില്‍ ഏര്‍പ്പെടുന്നരവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം- പിബി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button