നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷ്‌ക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധിക്കപ്പെട്ട ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ബാലതാരമായി എത്തി ചുരുങ്ങിയ സമയംകൊണ്ട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടനാണ് ഷെയ്ന്‍ നിഗം. കിസ്മത്തിലെ നായകകഥാപാത്രവും, പറവയിലെ കഥാപാത്രവും ഈടയിലെ കാമുകനും ഷെയിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ്.
നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Post Your Comments