Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ജീവനക്കാരൻ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ

കൊച്ചി: കൊച്ചിയിൽ എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. പുത്തൻ കുരിശ് സ്വദേശിയും നാഷണൽ കോൺ ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറിയുമായ എൻഎസ് ജയൻ ആത്മഹത്യ ചെയ്തിട്ട് പത്ത് ദിവസം പിന്നിടുകയാണ്. യൂണിയനുമായി ബന്ധപ്പെട്ട മാനസിക പീഡനം കാരണമെന്നാണ് ആരോപണം.

മരണകാരണം സംഘടനക്കുള്ളിലെ തർക്കവും, മാനസിക പീഡനവുമാണെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തെ തന്നെ റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. മാനസിക സംഘർഷങ്ങളിലേക്കും, ആത്മഹത്യയിലേക്കും, ജീവനക്കാരെ തള്ളിയിടുന്നത് എസ്ബിഐയുടെ തൊഴിലാളി വിരുദ്ധ നയമാണെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് വിഎം സുധീരൻ ജയന്‍റെ കുടുംബാംഗങ്ങളെയും കണ്ടിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button