ശബരിമല : ശബരിമലയിൽ പതിനെട്ടാംപടിയിൽ മേൽക്കൂരയ്ക്ക് ബദൽ സംവിധാനമില്ല. മേൽക്കൂര പൊളിച്ചിട്ട് മാസങ്ങൾ കുറച്ചായെങ്കിലും പകരം സംവിധാനം ഇതുവരെ ഒരുക്കാത്തതിൽ മഴസമയത്തുള്ള പടിപൂജയ്ക്ക് തടസമാകും. അഥവാ പൂജ നടത്തണമെങ്കിൽ ടാർപോളിൻ വലിച്ചു കെട്ടേണ്ട സ്ഥിതിയാണ്.
5 വർഷം മുൻപാണ് ലക്ഷങ്ങൾ മുടക്കി പതിനെട്ടാംപടിക്ക് മേൽക്കൂര നിർമിച്ചത്. തൂണുകൾ നാട്ടി അതിനുമുകളിൽ കട്ടികൂടിയ ചില്ലാണ് ഉറപ്പിച്ചത്. കൊടിമരത്തിന്റെ കാഴ്ച മറയാതിരിക്കാനാണ് ചില്ലുകൊണ്ടുള്ള മേൽക്കൂര ഒരുക്കിയത്.
മേൽക്കൂര സൂര്യപ്രകാശം നേരെ ശ്രീകോവിലിൽ പതിക്കുന്നതിന് തടസ്സമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ പൊളിച്ചുമാറ്റി. പകരം തള്ളി നീക്കാവുന്നതും ആകർഷകവുമായ രീതിയിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതൊന്നും നടന്നില്ല എന്നതാണ് വാസ്തവം.
Post Your Comments