ദോഹ: ഭീകരതയെ തുടച്ചുമാറ്റാന്‍ ഇന്ത്യയ്ക്കൊപ്പം പോരാടുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. കാശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനെ അപലപിച്ചാണ് ഖത്തര്‍ അമീര്‍ തീവ്രവാദത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. . ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും അമീര്‍ അനുശോചനമറിയിക്കുകയായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും അമീര്‍ ആശംസിച്ചു.
ഭീകരാക്രമണത്തിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്നും, എന്ത് കാരണങ്ങളുടെ പുറത്തായാലും ഭീകരതക്കെതിരായി നിലകൊള്ളുന്ന രാജ്യമാണ് തങ്ങളുടേതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി കഴിഞ്ഞ ദിവസം ശക്തമായി അപലപിക്കുകയും ഇതിന് പിന്നാലെ പാകിസ്താന്‍ സന്ദര്‍ശനം നടത്താനിരുന്ന സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം നീട്ടിവെക്കുകയും ചെയ്തിരുന്നു.
Post Your Comments