Latest NewsIndia

ശബ്ദ സന്ദേശം അയച്ചു; പുൽവാമ ആക്രമണത്തിൽ കൂടുതൽ തെളിവുകളുമായി ഇന്ത്യ

ഡൽഹി : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തില്‍ കൂടുതൽ തെളിവുകളുമായി ഇന്ത്യ. പ്രതികാരം ചെയ്യണമെന്ന് സന്ദേശം അയച്ചു. ആക്രമണം ആസൂത്രണം നടത്തിയത് മസൂദ് അസർ. പാക് സൈനിക ആശുപത്രിയിൽവെച്ചായിരുന്നു ആസൂത്രണം നടന്നത്. പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകൾ അന്തരാഷ്ട്ര ഏജൻസികൾക്ക് ഇന്ന് കൈമാറും. നടപടി ഇന്ത്യയുടെ മിന്നലാക്രമണം മുന്നിൽ കണ്ടുകൊണ്ടായിരുന്നു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button