ഇസ്ലാമാബാദ് ; പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.സംഭവത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.ആസ്ട്രേലിയ, സൗദി അറേബ്യ, യുകെ, നെതർലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ബുദ്ധിമുട്ട് നേരിടുന്നത്.
പുൽവാമ ഭീകരാക്രമണമല്ല ഹാക്കിംഗിനു പിന്നിലുള്ളതെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ കുൽഭൂഷൻ ജാദവിനെതിരെ ഫയൽ ചെയ്ത കേസും,മറ്റ് വിഷയങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്.പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ഭീകരാക്രമണത്തെ അമേരിക്ക,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ അപലപിക്കുകയും,പാകിസ്ഥാന് താക്കീത് നൽകുകയും ചെയ്തിരുന്നു.
Post Your Comments