KeralaLatest News

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടിത്തറ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ’ എന്ന സന്ദേശവുമായി സംസ്‌കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കാസര്‍കോട്ടുനിന്ന് ആരംഭിച്ച സാംസ്‌കാരിക യാത്രയുടെ സമാപനം പേരൂര്‍ക്കടയില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയത് ജനങ്ങളുടെ അജന്‍ഡയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുമായി അമ്മമാര്‍ക്ക് സെക്രട്ടേറിയറ്റ് പടിക്കല്‍ പട്ടണിസമരം നടത്തേണ്ടിവന്നത് വേദനിപ്പിക്കുന്നതാണ്. ശബരിമലയില്‍ വിശ്വാസത്തെ ചവിട്ടിമെതിക്കുകയാണ് പിണറായി. വിശ്വാസത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നിലപാടും ശബരിമലയെ കലാപഭൂമിയാക്കുന്ന ബി.ജെ.പി. നിലപാടും അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ തെളിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button