ലകിംപൂര്‍• രാജ്യം കോണ്‍ഗ്രസല്ല, ബി.ജെ.പിയാണ് ഭരിക്കുന്നതെന്നും പാക്കിസ്ഥാന്റെയും അവർ പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭീരുത്വത്തിന് മറുപടി നൽകാതിരിക്കില്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസല്ല, നരേന്ദ്ര മോദി സർക്കാരാണ്. ഭീരുത്വം നിറഞ്ഞ നടപടികളിലൂടെ ഈ യുദ്ധം ജയിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് അവർ മനസിലാക്കിക്കൊള്ളൂ. ഭീകരതയ്ക്കെതിരേ പോരാടാൻ ഏറ്റവും കരുത്തും നിശ്ചയദാർഡ്യവുമുള്ള പ്രധാനമന്ത്രിയാണു മോദിയെന്നും അമിത് ഷാ പറഞ്ഞു.
ആസാമിലെ ലക്കിംപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം.
Post Your Comments