തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷം നിര്‍ണായക ശക്തിയാകുമ്പോള്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കേരളസംരക്ഷണ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദക്ഷിണമേഖലാ യാത്രയുടെ ക്യാപ്റ്റന്‍ കൂടിയായ കോടിയേരി.
ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിച്ചാല്‍ മാത്രമേ ബിജെപിയെ പുറത്താക്കുകയെന്നത് ഉറപ്പുവരുത്താന്‍ കഴിയൂ. 2004ല്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം ഒരു നിര്‍ണായക ശക്തിയായി മാറിയതുകൊണ്ടാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കയാണ്. കോണ്‍ഗ്രസിന് മാത്രമായി ബിജെപിയെ നേരിടാന്‍ കഴിയില്ല.രാജ്യത്തെ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടേ അത് കഴിയൂ.
Post Your Comments