Latest NewsInternational

അമ്മയുടെ മൃതദേഹത്തോടൊപ്പം മകൾ ഉറങ്ങിയത് 44 രാത്രികള്‍

അമ്മയുടെ മൃതദേഹത്തോടൊപ്പം 44 രാത്രികള്‍ ഉറങ്ങിയ മകള്‍. വിര്‍ജീനിയയിലാണ് സംഭവം.  ജോ-വിറ്റ്‌നി അമ്മ റോസ്‌മേരിക്കൊപ്പമായിരുന്നു താമസം. അമ്മയ്ക്ക് 78 വയസ്സും മകള്‍ക്ക് 55 വയസ്സും. ചുരുക്കം ചില ബന്ധുക്കളോട് മാത്രമേ ഇരുവരും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുള്ളൂ. ജോ ഇടയ്ക്ക് ബന്ധുക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പോകുമായിരുന്നു. എന്നാൽ അമ്മയെ കാണില്ലലോ എന്ന് ബന്ധുക്കൾ പലരും ചോദിച്ചു തുടങ്ങി.

അങ്ങനെ വൃദ്ധയെ അന്വേഷിച്ച് ചില ബന്ധുക്കളെല്ലാം ജോയുടെ വീട്ടിലെത്തി. എന്നാല്‍ അവരോടൊക്കെ പരുഷമായി പെരുമാറിയ ശേഷം ഇറങ്ങിപ്പോകാനാണ് ജോ പറഞ്ഞത്.ഇതോടെ നാട്ടുകാർക്കും സംശയമായി.
അങ്ങനെയാണ് നാട്ടുകാരിലൊരാള്‍ ജോയുടെ വീട്ടിനകത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. എല്ലായ്‌പോഴും വാതിലുകളെല്ലാം പൂട്ടിയിടുന്നതിനാല്‍ മുകളിലത്തെ നിലയില്‍ പിടിച്ചുകയറി ജനാല വഴിയാണ് ഇയാള്‍ വീട്ടിനകത്തേക്ക് കടന്നത്.

ഒരു കെട്ട് ബ്ലാങ്കറ്റുകള്‍ക്ക് താഴെ അഴുകിത്തുടങ്ങിയ വൃദ്ധയുടെ മൃതദേഹം. ദുര്‍ഗന്ധം പുറത്തെത്താതിരിക്കാന്‍ അറുപതിലധികം റൂം ഫ്രഷ്‌നെറുകള്‍ വച്ചിരിക്കുന്നു. അന്‍പതിലധികം പുതപ്പുകള്‍ക്ക് താഴെയായിരുന്നു ജോ അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിനകത്ത് വച്ച് വൃദ്ധ മരിക്കുകയായിരുന്നുവെന്നാണ് ജോ, പിന്നീട് പൊലീസിന് നല്‍കിയ മൊഴി.

താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെയാണ് മരണവിവരം പുറത്തറിയിക്കാതിരുന്നത്. 44 രാത്രികളാണ് ഇവര്‍ മരിച്ചുപോയ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയത്. അവിശ്വസനീയമാണ് ഇതെന്ന് സംഭവം അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button