ജിതന്‍ കെ. ജേക്കബ്
1972 ലെ മ്യൂണിക് ഒളിപിക്‌സ് വേദി. ഒളിമ്പിക്സ് ഗ്രാമത്തിൽ താമസിച്ചിരുന്ന 11 ഇസ്രായേലി കായികതാരങ്ങളെ പലസ്തീൻ തീവ്രവാദികൾ ബന്ധികളാക്കുകയും തുടർന്ന് നിർദയം കൂട്ടക്കൊല ചെയ്യുകയും ചെയ്തു. പതിവുപോലെ ലോകനേതാക്കൾ അപലപിച്ചു, ക്രൂരവും പൈശാചികവുമായിപ്പോയി എന്നൊക്കെ പ്രസ്താവന ഇറക്കി. സംഭവം നടന്ന് 24 മണിക്കൂറിനകം ഒളിമ്പിക്സ് മത്സരങ്ങൾ പുനരാരംഭിച്ചു!
എല്ലാവരും എല്ലാം മറന്നു. പക്ഷെ ഇസ്രായേൽ മറന്നില്ല. മറക്കാനാകാത്ത തിരിച്ചടി ഭീകരർക്ക് കൊടുക്കാൻ പ്രധാനമന്ത്രി ഗോൾഡ മേയറും, പ്രതിരോധമന്ത്രി മോഷെ ദയാനും ഇസ്രായേൽ ചാര സംഘടനയായ മൊസാദിനോട് ആവശ്യപ്പെട്ടു. Operation Wrath of God എന്ന പേരിൽ ലോകചരിത്രം അന്നുവരെ കണ്ടിട്ടില്ലാത്ത പ്രത്യാക്രമണം ആയിരുന്നു പിന്നീട് നടന്നത്. മ്യൂണിക് കൂട്ടക്കൊലയിൽ പങ്കളികളായ എല്ലാവരെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് മൊസാദ് തുടച്ചുനീക്കി. തിരിച്ചടി നിർത്താൻ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും മൊസാദ് അടങ്ങിയില്ല.
ഓരോ തീവ്രവാദിയെയും കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതിന് തൊട്ട് മുമ്പ് അവരുടെ വീടുകളിൽ ഒരു പൂച്ചെണ്ട് പ്രത്യക്ഷമായി. അതിൽ ഇങ്ങനെ എഴുതിയിരുന്നു ” We Won’t Forget and We Won’t Forgive”….
Right to self defense എന്ന നയമാണ് ഇസ്രായേൽ പിന്തുടർന്നത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക, ഞങ്ങളെ തോണ്ടരുത്, തോണ്ടിയാൽ ഞങ്ങൾ കയറി നിരങ്ങും. അതാണ് ഇസ്രായേൽ പോളിസി. അതുകൊണ്ട് 6 ൽ അധികം ശത്രുരാജ്യങ്ങളുടെ നടുവിൽ കിടന്നിട്ടും ഇസ്രായേലിൽ സമാധാനം ഉണ്ട്. സിറിയയുടെ മുക്കാൽ ഭാഗവും ISIS തീവ്രവാദികൾ പിടിമുറുക്കിയിട്ടും സിറിയയുടെ തൊട്ടടുത്ത് കിടക്കുന്ന ഇസ്രയേലിനെ തോണ്ടാൻ അവർ പോയില്ല.
ഇസ്രായേലിന്റെ രണ്ട് സൈനികരെ പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോൾ ഇസ്രായേൽ പലസ്തീൻ പ്രദേശമായ ഗാസയിൽ നടത്തിയ തേർവാഴ്ച നമ്മൾ കണ്ടതാണ്. ‘ഷേവ് ഗസ’ എന്നുപറഞ്ഞു കേരളത്തിലങ്ങളോളമിങ്ങോളം സഖാക്കളും സുഡാപ്പികളും, ‘നിഷ്പക്ഷ’ മാധ്യമങ്ങളും ഒരുമിച്ചു തെരുവിലിറങ്ങി ഇസ്രയേലിനെ തെറിവിളിച്ചത് മലയാളികളും മറന്നിട്ടുണ്ടാകില്ല.
ഇസ്രായേലും ഒരു ജനാധിപത്യ രാജ്യമാണ്. പക്ഷെ രാജ്യതാല്പര്യങ്ങൾക്കാണ് അവിടെ പ്രധാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം രൂപീകൃതമായ രാജ്യമാണ് ഇസ്രായേൽ . ആ രാജ്യത്തത്തിന്റെ ജനസംഘ്യയുടെ ഏതാണ്ട് 18% അറബ് മുസ്ലിങ്ങളാണ്. മൂന്നിൽ രണ്ടു ഭാഗവും മരുഭൂമി, ചുറ്റും ശത്രുക്കൾ. രൂപീകൃതമായതിന്റെ അടുത്ത ദിവസം തന്നെ ആറിലധികം രാജ്യങ്ങൾ ഇസ്രയേലിനെ വളഞ്ഞിട്ടു ആക്രമിച്ചു, തുടർന്നും നിരവധി ആക്രമണങ്ങൾ… പക്ഷെ എന്നും വിജയം ഇസ്രായേലിനു തന്നെയായിരുന്നു. നാളെയും അങ്ങനെ തന്നെയായിരിക്കും. കാരണം ശക്തമായ പ്രതിരോധമാണ് ഏറ്റവും നല്ല ആയുധം എന്ന് അവർക്കറിയാം.
തങ്ങൾ ഒരടി പിന്നോട്ട് പോയാൽ ശത്രുക്കൾ മുതലെടുക്കും എന്നറിയാവുന്ന ഇസ്രായേലികൾ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ശത്രുക്കളെ പൂപറിക്കുന്ന ലാഘവത്തോടെ ഉന്മൂലനം ചെയ്യുന്നു. അല്ലെങ്കിൽ അവർ തങ്ങളെ കീഴടക്കും എന്ന ബോധ്യം അവർക്കുണ്ട്. ശത്രു മനസ്സിൽ ചിന്തിക്കുമ്പോൾ ഇസ്രായേൽ അത് മാനത്ത് കാണും. ശത്രു ചിന്തിച്ചു തീരുന്നിടത്ത് ഇസ്രായേൽ ചിന്തിച്ചു തുടങ്ങും.
ഇന്ത്യയും ജനാധിപത്യ രാജ്യമാണ്. ഒരു വശത്ത് പാകിസ്ഥാൻ പിന്തുണയോടെ മത തീവ്രവാദികളും മറുവശത്ത് ചൈനയുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളും ഇന്ത്യയെ ആക്രമിക്കുന്നു. രണ്ടുകൂട്ടർക്കും പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ പിന്തുണ ഇന്ത്യക്കകത്തുനിന്നും ലഭിക്കുന്നു. മരിച്ചു വീഴുന്നത് സാധാരണക്കാരും, നിരായുധരായ ജവാന്മാരുമാണ്. ഇന്ത്യയെ ഒരു യുദ്ധത്തിലൂടെ കീഴ്‌പ്പെടുത്താനാകില്ല എന്ന തിരിച്ചറിവാണ് മത തീവ്രാവാദികളും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും ഒളിപ്പോര് നടത്തുന്നത്.
ഇന്ത്യ ജനാധിപത്യമാണ്, അതുക്കൊണ്ട് നമ്മുടെ പൗരന്മാരെ നമ്മൾ കൊല്ലരുത് എന്നതാണ് ഇന്ത്യയുടെ നയം. സ്വാതന്ത്ര്യാനന്തരം ഈ രാജ്യത്ത് പതിനായിരക്കണക്കിന് സുരക്ഷാ ഭടന്മാരും, സാധാരണക്കാരും തീവ്രവാദ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിൽ ഊന്നിയുള്ള ഇന്ത്യയുടെ ഈ പ്രതിരോധ നയമാണ് ഏറ്റവും വലിയ ജീർണത. അതാണവർ മുതലെടുക്കുന്നത്. ഒരുപക്ഷെ ശക്തമായി പ്രതിരോധിക്കാൻ നമ്മുക്ക് കഴിയാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.
പാകിസ്താനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതിൽ അധികം സൈനികർ തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാശ്മീരിൽ കൊല്ലപെടുന്നതിനേക്കാൾ കൂടുതൽ സുരക്ഷാ ഭടന്മാർ കമ്മ്യൂണിസ്റ്റ് ഭീകരരാൽ കൊല്ലപ്പെടുന്നു. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന തരം ആയുധങ്ങൾ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ഉപയോഗിക്കുന്നു എന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.
ഇന്ത്യയെ ദുർബലപ്പെടുത്തുന്നത് പുറത്തുനിന്നുള്ള ശക്തികളേക്കാൾ അകത്തുള്ള ശത്രുക്കളാണ്. കാശ്മീരിൽ കഴിഞ്ഞ ദിവസം 40 സുരക്ഷാ സൈനികരെയാണ് ഇന്ത്യക്ക് ഒറ്റയടിക്ക് നഷ്ടമായത്. ആക്രമണം നടത്തിയ തീവ്രവാദികളേക്കാൾ കൂടുതൽ ആഹ്ളാദിക്കുന്നത് ഇന്ത്യയിലെ നിഷ്പക്ഷത ചമയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളും, മതേതരത്വം പ്രസംഗിക്കുന്ന മത തീവ്രവാദികളുമാണ്. കണ്ടില്ലേ NDTV യുടെ മാധ്യമ പ്രവർത്തകയുടെ ആഹ്‌ളാദം, കണ്ടില്ലേ ഇന്ത്യയിലെ ചില കോളേജുകളിൽ ഉയരുന്ന ആഹ്‌ളാദം….
നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികളെ സുപ്രീം കോടതി ശിക്ഷിച്ചാൽ അതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നതും, തെരുവിലിറങ്ങുന്നതും എത്രയോ കാലങ്ങളായി നമ്മൾ കാണുന്നു. സൈനികർ വീരമൃത്യു വരിക്കുമ്പോൾ തിരിഞ്ഞുനോക്കാത്തവർ തീവ്രവാദികൾക്ക് വേണ്ടിയും അവരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും തെരുവിൽ ഘോരഘോരം പ്രസംഗിക്കുന്നു.
ഇന്ത്യൻ സൈന്യം സ്ത്രീപീഡകരാണ് എന്നുപറഞ്ഞുപോലും പച്ചക്ക് അപമാനിക്കുന്ന രാഷ്ട്രീയ നേതാക്കളും നിഷ്പക്ഷത ചമയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമ ക്രിമിനലുകളും ഈ മണ്ണിൽത്തന്നെയാണ് സസുഖം വാഴുന്നത്. അതേസമയം പ്രളയം വന്നാലും, ഭൂകമ്പം വന്നാലും, പാലം തകർന്നാലും, യുദ്ധം ഉണ്ടായാലും ഇന്ത്യൻ സൈന്യം വേണം.
40 സൈനികർ കൊല്ലപ്പെട്ടു. പതിവുപോലെ രാഷ്ട്രീയ നേതൃത്വം അപലപിച്ചു. സർവകക്ഷി യോഗം കൂടി പിരിഞ്ഞു. വീണ്ടും എല്ലാം പതിവുപോലെ. ചർച്ച നടത്തണം, തിരിച്ചടിയല്ല മാർഗം, തീവ്രവാദികളുടെ ദാരിദ്ര്യം, കുടുംബ പശ്ചാത്തലം ഒക്കെയാണ് പ്രശ്നം എന്നൊക്കെ പറഞ്ഞു പതിവുപോലെ സുടാപ്പി അവാർഡ് വാങ്ങുന്ന മാധ്യമ സാംസ്ക്കാരിക ക്രിമിനലുകൾ രംഗത്തുണ്ട്.
ഡോക്ടർമാരും, എഞ്ചിനീയർമാരും അടക്കമുള്ള വിദ്യാസമ്പന്നരും സാമ്പത്തീക ഭദ്രതയും ഉള്ളവരാണ് IS തീവ്രവാദ സംഘടനകളിൽ ചേരാൻ കേരളത്തിൽ നിന്നും പോയതെന്നോർക്കണം. ചർച്ച നടത്തണം എന്ന് പറയുമ്പോൾ ആരോടാണ് ചർച്ച നടത്തേണ്ടത് എന്നുകൂടി പറയണം.
സദാം ഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ, അഫ്സൽ ഗുരുവെന്ന തീവ്രവാദിയെ തൂക്കിക്കൊന്നപ്പോൾ പ്രതിഷേധം, ബിൻലാദനെ കൊന്നപ്പോൾ അയാളെ പ്രകീർത്തിച്ച് കവിത എഴുത്ത്, ഇസ്രായേൽ ഗാസയിൽ തിരിച്ചടി നൽകിയപ്പോൾ അതിനെതിരെ പ്രകടനം, പക്ഷെ മലയാളി അടക്കമുള്ള 40 ഇന്ത്യയുടെ സൈനികർ കൊല്ലപ്പെട്ടപ്പോൾ മാത്രം പ്രബുദ്ധ കേരളത്തിൽ ഒരു പ്രതിഷേധവും, രോക്ഷവും ഇല്ല.
ബിൻലാദനെ കൊന്നപ്പോൾ അമേരിക്കയിലെ ഒരു പത്രം തലക്കെട്ടായി കൊടുത്തത് ‘ We got the bastard’ എന്നാണ്. ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടപ്പോഴോ? ഇന്ത്യയിലെ നിക്ഷപക്ഷത ചമയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമ പ്രവർത്തകർ രഹസ്യമായും പരസ്യമായും അത് ആഘോഷിക്കുന്നു!
അതിശക്തമായി തിരിച്ചടിക്കും എന്ന് കേന്ദ്ര സർക്കാർ പറയുന്നു. പക്ഷെ പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിലേക്കല്ല ആദ്യം ഉന്നം വെക്കേണ്ടത്. ഇന്ത്യക്കകത്തെ ഇവറ്റകളുടെ സംരക്ഷകരുടെയും, പിന്തുണക്കുന്നവരുടെയും നേരെയാണ് ബുള്ളെറ്റുകൾ നിലക്കാതെ പായേണ്ടത്. സ്വന്തം മണ്ണിൽ സ്വതന്ത്രമായി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് ശത്രുരാജ്യങ്ങൾക്ക് പിന്തുണ നല്കുന്നവരെയാണ് ആദ്യം നേരിടേണ്ടത്.
ആരെ കാണിക്കാനാണ് നമ്മൾ ഈ ജനാധിപത്യ മൂല്യം പ്രസംഗിക്കുന്നത്? അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ പ്രസ്താവനകൾ ഭയന്നോ? മതതീവ്രവാദികളുടെ അവാർഡും പൈസയും ഒക്കെ വാങ്ങുന്ന മാധ്യമങ്ങളെ ഭയന്നോ? അതോ നടപടി എടുത്താൽ ന്യൂനപക്ഷ പീഡനം എന്ന ആരോപണം ഉണ്ടാകുമെന്ന് പേടിച്ചോ? അതോ വോട്ട് ബാങ്ക് ഭയന്നോ?
ആർക്കുവേണം മനുഷ്യാവകാശ സംഘടനകളുടെയും, മാധ്യമങ്ങളുടെയും പിന്തുണ. ഇവന്റെയൊക്കെ ബാങ്ക് അക്കൗണ്ടിലേക്കു 15 ലക്ഷം അല്ല 15 കോടി രൂപ വെച്ച് ഇട്ടുകൊടുത്തലും ഇവർ ഇന്ത്യ വിരുദ്ധർ ആയിരിക്കും. കാരണം അവരുടെ ലക്ഷ്യം ഇന്ത്യയെ മത രാഷ്ട്രമാക്കലും, കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമാക്കലുമൊക്കെയാണ്.
ലോകം കീഴടക്കി മുന്നേറിയ അലക്സാണ്ടർ ചക്രവർത്തിയെപോലും പ്രതിരോധിച്ച ചരിത്രമുള്ള ഇന്ത്യക്ക് Right to self defense എന്നത് അവകാശമാണ്. അതിനുവേണ്ടി ഏതറ്റം വരെയും പോകണം. India’s blood is boiling എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് പാകിസ്താനിലെ തീവ്രവാദികൾക്കെതിരെ മാത്രമല്ല ഇന്ത്യയിലിരുന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന മത തീവ്രവാദികളോടും, കമ്മ്യൂണിസ്റ്റ് തീവ്രവാദികളോടും കൂടിയായിരിക്കണം.
ഇന്ത്യൻ സൈന്യം മരിച്ചുവീഴുമ്പോൾ ഇന്ത്യൻ മണ്ണിലിരുന്ന് ആഹ്ളാദിക്കുന്ന കമ്മ്യൂണിസ്റ്റ് മാധ്യമ – സാംസ്ക്കാരിക ക്രിമിനലുകളെയും, സുടാപ്പി തീവ്രവാദികളെയും ആദ്യം ഉന്മൂലനം ചെയ്യണം. ഇന്ത്യക്കുള്ളിലെ ഭീഷണികൾ ഇല്ലാതാക്കിയാൽ തന്നെ നമ്മൾ 90% വിജയിച്ചു.
ഇന്ത്യക്കെതിരെ ആക്രമണം നടത്തിയാൽ ലോകത്തെവിടെ പോയി ഒളിച്ചാലും ഇന്ത്യ വേട്ടയാടി പിടിക്കും എന്ന പേടി ഉണ്ടായാലേ തീവ്രവാദി ആക്രമണത്തിൽ നിന്നും ഇന്ത്യക്കു മോചനം ഉണ്ടാകൂ. മതഭ്രാന്ത് പിടിച്ചു ചാവേറാകുന്ന യുവാക്കളെ ഇല്ലായ്മ ചെയ്യുന്നത് വഴി ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഒന്നും നേടാനാകില്ല. അതുപോലുള്ള നൂറുകണക്കിന് യുവാക്കളെ അവർക്ക് വീണ്ടും കിട്ടും, അവരുടെ ബുദ്ധികേന്ദ്രങ്ങളെയാണ് വേരോടെ പിഴുതെറിയേണ്ടത്.
‘Wrath of God’ വർഷങ്ങളോളം നീണ്ടു. പക്ഷെ അതുവഴി പതിറ്റാണ്ടുകൾ ഉണ്ടാകുമായിരുന്നു തീവ്രവാദി അക്രമങ്ങൾക്കാണ് ഇസ്രായേൽ അറുതിവരുത്തിയത്. തീവ്രവാദി നേതാക്കളെയും, അവരുടെ ബുദ്ധികേന്ദ്രങ്ങളെയുമാണ് അവർ തുടച്ചു നീക്കിയത്. ഇന്ത്യയും ചെയ്യേണ്ടത് അതുതന്നെയാണ്. പക്ഷെ അതിനു മുമ്പ് ‘ഇന്ത്യക്കകം’ ശുദ്ധീകരിക്കണം.
[ ലേഖകന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതാണ് ഈ ലേഖനം ]
https://www.facebook.com/photo.php?fbid=2034804286589366&set=a.234658926603920&type=3&theater
Post Your Comments