
പുല്‍വാമ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സംഗര്‍വാനി ഗ്രാമവാസികളുടെ നേർക്ക് ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റവരെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാദേശിക ആശുപത്രികളിൽ ചികിത്സ നേടി. വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പുലിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചു.
Post Your Comments