കോട്ടയം: പകല്‍സമയങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് മാസത്തിലാകും ഇത് സംഭവിക്കുക.
ജില്ലയില്‍ രണ്ടാഴ്ചയായി പകല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ ചില സ്ഥലങ്ങളില്‍ മഴയുമുണ്ട്. പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗത്തില്‍ വെള്ളിയാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2014, 2018 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 2014 മാര്‍ച്ച് 18-നും 2018 മാര്‍ച്ച് ഒന്‍പതിനും 38.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. വരുംദിവസങ്ങളില്‍ ചൂട് കൂടാനാണ് സാധ്യത
മലയോരമേഖലയില്‍ രാത്രിയില്‍ തണുപ്പും പകല്‍സമയങ്ങളില്‍ പൊള്ളുന്ന ചൂടുമാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസമായി മേഖലയിലെ ചില ഭാഗങ്ങളില്‍ രാത്രിയില്‍ മഴ ലഭിക്കുന്നുണ്ട്. പാറക്കടവ്, വണ്ടന്‍പാറ, മേലരുവി പ്രദേശങ്ങളിലെ കിണറുകളും ചെറിയ അരുവികളും വറ്റിത്തുടങ്ങി.
Post Your Comments