തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്‌ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതിക്ക് പാർട്ടിയുടെ അംഗീകാരം. പ്രതി കെ.എ ബിജുരാജിനെ വീണ്ടും എൻജിഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റാക്കി. അക്രമത്തെത്തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. വർക്കലയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇയാളെ തെരഞ്ഞെടുത്തത്.
പണിമുടക്ക് ദിവസം നടന്ന അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.കേസിൽ ആറാം പ്രതിയായിരുന്ന കെ.എ ബിജുരാജ് ജാമ്യത്തിലാണ്.സംഘടനാതല അന്വേഷണം നടക്കുകയാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ മുകൾത്തട്ടിലേയും താഴെയുള്ള തട്ടിലേയും ആളുകളുടെ അംഗീകാരത്തോടുകൂടിയാണ് സാധാരണ ഇത്തരം തെരഞ്ഞെടുപ്പ് നടത്തുക. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നും ആരോപണമുണ്ട്.
Post Your Comments