മാനന്തവാടി: തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ പരേതനായ ചന്തുവിന്റെയും മീനാക്ഷിയുടെയും മകള്‍ നന്ദിനി (23)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് നന്ദിനിയും പടിഞ്ഞാറത്തറയിലെ യുവാവുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നതാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാര്‍ വയലില്‍ പോയ സമയത്താണ് നന്ദിനി വീടിനുള്ളില്‍ തൂങ്ങിയത്. ഉച്ചക്ക് രണ്ട് മണിയോടെ അമ്മ മീനാക്ഷിയുടെ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് നന്ദിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തലപ്പുഴ എസ്.ഐ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍ ബിന്ദു, ഇന്ദു, ചന്ദ്രന്‍.
Post Your Comments