ഡൽഹി : പുല്‍വാമയിലെ ആക്രമണത്തിൽ 44 സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിൽ ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കാശ്മീർ ഭരണകൂടം പിന്‍വലിച്ചു. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്,ഷാബീർ ഷാ,ഹാഷീം ഖുറേഷ,ബിലാൽ ലോൺ,അബ്‍ദുൾ ഗനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് റദ്ദാക്കിയത്.
പാകിസ്ഥാന്‍റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’ – രാജ്‍നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്‍നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.
Post Your Comments