Latest NewsIndia

മലയാളീ വനിതാ മാനേജർ മരിച്ച സംഭവം ; കൊലപാതകമാണെന്ന് സ്ഥിരീകരണം

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ മലയാളി വനിതാ എച്ച്‌ആര്‍ മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹോട്ടല്‍ത്തൊഴിലാളിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂര്‍ സ്വദേശിയായ ലെയ്ഷ്‌റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്.

മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിതയെ (33) ഫെബ്രുവരി ഒന്‍പതിന് വൈറ്റ് ഫീല്‍ഡിലെ ക്രസ്റ്റ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയത്. ബെംഗളൂരുവിലെ വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൃതദേഹപരിശോധനയില്‍ യുവതിയെ കൊന്നതാണെന്ന് വ്യക്തമായി.

ഇരുമ്പുവടികൊണ്ട് രജിതയുടെ തലയില്‍ അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി എട്ടുമുതല്‍ രജിത താമസിച്ചിരുന്ന 701ാം നമ്പര്‍ മുറിയുടെ വാതിലില്‍ ‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് തൂക്കിയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴിനല്‍കി. മുറി പൂട്ടിയനിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ പ്രതി രജിതയുടെ മുറിക്കുള്ളില്‍ കടക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം പുറത്തുനിന്നു പൂട്ടുകയും ചെയ്തു. 3500 രൂപയും രജിതയുടെ രണ്ടു മൊബൈല്‍ഫോണും മുറിയിൽനിന്ന് നഷ്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button