ട്രായിയുടെ പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കൾക്ക് ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും പിന്നീടത് ഫെബ്രുവരി ഒന്നുവരെ നീട്ടിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനല്‍ തിരഞ്ഞെടുക്കാനുള്ള ഈ സൗകര്യം പലരും വിനിയോഗിച്ചിട്ടില്ലാത്തതിനാലാണ് വീണ്ടും സമയപരിധി നീട്ടിയത്. ചാനല്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നതു വഴി സേവനദാതാക്കളില്‍ നിന്നുള്ള അമിതചൂഷണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ടെലികോം അതോറിറ്റി വ്യക്തമാക്കുന്നത്. ട്രായിയുടെ വെബ്ബ് സൈറ്റില്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷനിലൂടെ ചാനൽ നിരക്കുകൾ പരിശോധിക്കാൻ കഴിയുന്നതാണ്. ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടിവി, സണ്‍ ഡയറക്‌ട്, വീഡിയോ കോണ്‍, ഹാത്ത് വേ, പോലുള്ള ഡിടിഎച്ച് സേവനദാതാക്കള്‍ അവരുടെ വെബ് സൈറ്റുകളില്‍ ചാനലുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments