ആലപ്പുഴ: പ്രളയാനന്തര കുട്ടനാടിന്റെ പുനരുദ്ധാനം എങ്ങനെ വേണമെന്ന് തീരുമാനിയ്ക്കാൻ കർഷകരും ശാസ്ത്രഞ്ജരും ഒത്ത് ചേരും.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട് വികസന ഏജൻസി , വിവിധ വകുപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ , എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 28 , മാർച്ച് 1 തീയികളിൽ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിലാണ് കുട്ടനാടിന്റെ സമഗ്ര വികസനം സംബന്ധിയ്ച്ച് ശിൽപ്പശാല നടക്കുക.
കുട്ടാനാടിന്റെ കൃഷി രീതിയിൽ അച്ചടക്കം കൊണ്ടുവരുന്നതിനായി കാർഷിക കലണ്ടർ രൂപീകരിയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
Post Your Comments