NattuvarthaLatest News

ജലാശയങ്ങളിലെ മത്സ്യങ്ങളിൽ വ്യാപകമായി അഴുകൽ രോഗം കണ്ടെത്തി

ജലാശയങ്ങളിൽ ജലത്തിന്റെ അളവ് കുറയുകയും മാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യുന്നതാണ് കാരണം

എടത്വ: അഴുകൽ രോഗം വ്യാപിക്കുന്നു. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യങ്ങളിലാണ് അഴുകൽ രോഗം വ്യാപകമാകുന്നത്. മത്സ്യങ്ങളുടെ വാലിന്റെയും തലയുടെയും മുകൾ ഭാഗത്തെ മാംസഭാഗങ്ങൾ അഴുകി വ്രണമാകുകയാണ്.

രോഗം പിടിപെട്ട മത്സ്യങ്ങൾ ആദ്യം മയങ്ങി നടക്കുകയും ദിവസങ്ങൾക്കകം ചത്തു പൊങ്ങുകയുമാണ്. ജലാശയങ്ങളിൽ സാധാരണ കാണപ്പെടുന്ന വരാൽ, വാഹ, പരൽ, കാരി, കുറുവ തുടങ്ങിയ മത്സ്യങ്ങളിലാണു കൂടുതലും രോഗം കാണുന്നത്.

എപ്പിസൂറ്റിക് അൾസറേറ്റിവ് സിൻഡ്രോം എന്ന രോഗമാകാനാണു സാധ്യതയെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നത്. ജലാശയങ്ങളിൽ ജലത്തിന്റെ അളവ് കുറയുകയും മാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യുന്ന അവസരങ്ങളിലാണ് ആണ് ഇത്തരം രോഗം വ്യാപകമായി കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button