മസ്‌കത്ത് : ഒമാനിൽ നഴ്‌സിങ് രംഗത്ത് സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ആശുപത്രികളില്‍ സ്വദേശികളായ 200 പേരെ നിയമിക്കാനാണ് തീരുമാനം. ഇതിനായി സ്വദേശികളില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചു.
എന്നാല്‍ നിലവിൽ ജോലി ചെയ്യുന്ന വിദേശി നഴ്‌സുമാര്‍ക്ക് ഇതുവരെ പുറത്താക്കിയിട്ടില്ല.
സ്വദേശികളെ നിയമിച്ചശേഷം ഇവരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. ബുറൈമി, ഖസബ്, ജാലാന്‍ ബനീ ബുഅലി, സൊഹാര്‍, കസബ്, ഹൈമ, സീബ്, ബോഷര്‍, ഖൗല റോയല്‍ എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നത്. ഇതിനായി യോഗ്യതയുള്ള സ്വദേശികള്‍ക്ക് മാര്‍ച്ച് 14 വരെ സമയം നല്‍കിയിട്ടുണ്ട്
Post Your Comments