തിരുവനന്തപുരം: തിരുവനന്തപുരത്ത് മില്‍ക്ക് ഷെയ്ക്കുകള്‍ ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ പാല് പിടിച്ചെടുത്തു. കോര്‍പ്പറേഷന്റെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്ന് നടത്തിയ പരിശോധനയിലാണ് പാല് പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം സൂക്ഷിച്ച എട്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് ആരോഗ്യ വിഭാഗം കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപകമായ റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം കിഴക്കേകോട്ട, തകരപ്പറമ്പ്, പാളയം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 കടകള്‍ക്ക് നോട്ടീസ് നല്കി.
മെഡിക്കല്‍ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയില്‍ എട്ട് ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത പൊരിച്ച മീനും ഇറച്ചിയുമെല്ലാമാണ് റഫ്രിജറേറ്ററില്‍ നിന്ന് പിടികൂടിയത്. രണ്ടും മൂന്നും ദിവസം ഓരേ എണ്ണയില്‍ പാകം ചെയ്ത സംഭവത്തിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments