ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തീവ്രവാദികളെ അനുകൂലിച്ചും ഇന്ത്യൻ സേനയെ പരിഹസിച്ചും പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്‌പെന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. ഭീകരാക്രമണത്തിന് പിന്നാലെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ട വെബ്‌സൈറ്റ് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ സ്ഥാപനത്തിലെ അച്ചടക്ക കമ്മിറ്റി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഡിവി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിധി സിതിയ്‌ക്കെതിരെയാണ് എന്‍ഡിടിവി നടപടി. എന്നാൽ രണ്ടാഴ്ചത്തേക്ക് മാത്രം സസ്‌പെൻഡ് ചെയ്ത നടപടി വെറും പ്രഹസനമാണെന്നാണ് ആരോപണം.
Post Your Comments