ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിന്റെ പ്രതികരണം വളരെയേറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഭീകര്‍ക്ക് സകല പിന്തുണയും നല്‍കുന്നതെന്നും പാക്കിസ്ഥാനാണ് ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതെന്നും പൂര്‍ണ്ണമായും വ്യക്തമായിട്ടും സിദ്ധു പാക്കിസ്ഥനെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഇതോടെ സിദ്ധുവിനെ സോണി ടെലിവിഷന്‍ കോമഡി ടോക് ഷോ ആയ കപില്‍ ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കി.
സിദ്ധുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് സോണി ടിവി പിന്നോക്കം പോയത്. സിദ്ധിവിനെ ബഹിഷ്‌കരിക്കുക, കപില്‍ ശര്‍മ ഷോ ബഹിഷ്‌കരിക്കുക, സോണി ടിവി ബഹിഷ്‌കരിക്കുക തുടങ്ങിയ ഹാഷ്ടാഗുകളും സജീവമായി. കപില്‍ ശര്‍മ ഷോയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി. നേരത്തെ സിദ്ധു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നുസിദ്ധുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും രോഷവുമാണ് ഉയരുന്നത്.
ഭീകരര്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതിന് എന്തിനാണ് രാജ്യത്തെ( പാക്കിസ്ഥാനെ) കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധുവിന്റെ ചോദ്യം. ഏതാനും പേര്‍ ചെയ്തതിന് നിങ്ങള്‍ക്ക് ഒരു രാജ്യത്തെ കുറ്റപ്പെടുത്താനാകുമോ? സിദ്ധു വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുന്നു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷ ഇ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്. ഇതിന്റെ തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലാണ് സുഖമായി വാഴുന്നത്. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് പാക്കിസ്ഥാന്‍ കുറ്റക്കാരല്ലെന്ന് സിദ്ധു പ്രതികരിച്ചത്.
Post Your Comments