എതിരാളികളെ പിന്നിലാക്കി അതിവേഗം ബഹുദൂരം മുന്നേറി മാരുതി സുസുക്കി ബ്രസ്സ. ഇക്കഴിഞ്ഞ ജനുവരിയില്‍ 13,172 യൂണിറ്റു ബ്രെസ്സയാണ് കമ്പനി വിറ്റഴിച്ചത്. 5,095 നെക്സണ്‍ യൂണിറ്റുകൾ വിറ്റുപോയ ടാറ്റ നെക്സൺ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
4510 യൂണിറ്റുകള്‍ വിറ്റഴിച്ച ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് മൂന്നും, 3,393 യൂണിറ്റ് വിറ്റഴിച്ച ഹോണ്ടയുടെ ഡബ്ല്യു ആര് വി നാലാം സ്ഥാനവും കരസ്ഥമാക്കി. 1506 ടി യു വി യൂണിറ്റുകള്‍ വിറ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മഹീന്ദ്ര.
Post Your Comments