IndiaNews

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് സര്‍വകലാശാലാ യൂണിയനുകള്‍

 

ചെന്നൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയായ യങ് ഇന്ത്യ നാഷണല്‍ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി (വൈഐഎന്‍സിസി). ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, അലിഗഢ് സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, രാജസ്ഥാന്‍ സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലാ യൂണിയനുകളടക്കം 42 വിദ്യാര്‍ഥി–യുവാക്കളുടെ സംഘടനകളടങ്ങിയ കമ്മിറ്റിയാണ് വൈഐഎന്‍സിസി.

അടുത്ത മാസംമുതല്‍ കൂട്ടായ്മ രാജ്യത്തുടനീളം നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന് ജെഎന്‍യു സര്‍വകലാശാലാ പ്രസിഡന്റ് സായ് ബാലാജി പറഞ്ഞു. നിലവിലുള്ള സര്‍ക്കാര്‍ വിദ്യാര്‍ഥിവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുകയാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനാണ് ഞങ്ങളുടെ പ്രചാരണം– അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച ബജറ്റില്‍ 10 ശതമാനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുക, സര്‍വകലാശാലകളില്‍ വെട്ടിക്കുറച്ച സീറ്റുകള്‍ കൂട്ടുക, അന്യായമായി വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button